Iru Mugan - Review

Default avatar a2e9a80c6340f878ad8fd7bb8c610c8fa397e03b2063d2a79f8e2958749015aa By RAMESH RANCHEN  |  over 4 years ago

ഇരുമുഗൻ

ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ എന്ന ലേബൽ ഉള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് വിക്രം. പക്ഷെ വിജയ് എന്ന നടന്റെ ഉറ്റ സുഹൃത്ത് എന്ന കാരണം കൊണ്ട് തമിഴ് സിനിമാ പേജുകളിലെ കമന്റ് ബോക്സുകളിൽ ഒരു കൂട്ടം ഫാൻസുകാർ ഇദ്ദേഹത്തെ ഇടക്കൊക്കെ കളിയാക്കാറുണ്ട്. ശങ്കർ ഇല്ലെങ്കിൽ ബോക്സ് ഓഫീസിൽ വിക്രം ഇല്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒരു ആരോപണം..... അതിനുള്ള ശക്തമായ ഒരു മറുപടിക്കുള്ള അവസരമാണ് ഇരുമുഗൻ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.....

ആദ്യ ചിത്രത്തിലൂടെ തന്നെ നല്ലൊരു സസ്പെൻസ്-ട്വിസ്റ്റ് ത്രില്ലെർ തന്നയാളാണ് ഇരുമുഖന്റെ സംവിധായകൻ. തന്റെ പ്ലസ് പോയിന്റുകളും വിക്രം എന്ന നടന്റെ കഴിവുകളും കോർത്തിണക്കി വളരെ മികച്ചൊരു എന്റർടൈനർ നൽകുന്നതിൽ ഇരുമുഗനിലൂടെ അദ്ദേഹം പൂർണ്ണമായി വിജയിച്ചിരിക്കുന്നു എന്നും പറയാം.

ശരീരത്തിലെ അഡ്രിനാലിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുകയും അതിലൂടെ 5 മിനുട്ട് നേരത്തേക്ക് കൂടുതൽ ബലം ശരീരത്തിന് പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒരു മരുന്നും അതിനെകൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന ചില നാശങ്ങളും അതിൽ നിന്നുള്ള രാജ്യ സംരക്ഷണവുമാണ് സിനിമയുടെ ഇതിവൃത്തം.
നല്ലൊരു മാസ്- മസാല- സസ്പെൻസ്- ട്വിസ്റ്റ്-എന്റർടൈനർ രൂപത്തിൽ അത് അവതരിപ്പിച്ച് ഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചിത്രത്തിൽ. വെറുതെ ഒരു മരുന്ന് എന്നതിനേക്കാൾ അതിന് ഒരു ശാസ്ത്രീയ അടിത്തറയും വിശകലനവും കൂടി സംവിധായകൻ കൊടുക്കുന്നത് അതിലുള്ള വിശ്വാസ്യതയും വർദ്ധിപ്പിക്കും. മരുന്നിന്റെ പിൻബലത്തിലായത് കൊണ്ട് ഇപ്രാവശ്യം കാറ്റിൽ പറന്നുള്ള ആക്ഷൻ രംഗങ്ങളെ ആരും കുറ്റം പറയുമെന്ന് തോന്നുന്നില്ല.

വിക്രം തന്റെ കഥാപാത്രം മികച്ചതാക്കിയെന്ന് പ്രത്യേകിച്ച് എഴുതേണ്ട ആവശ്യമൊന്നുമില്ല.അത് എല്ലാവര്ക്കും അറിയുന്ന കാര്യം. നയൻ സത്യത്തിൽ കഥാപാത്ര രചന കൊണ്ട് കലക്കിയെന്ന് തന്നെ പറയാം. നിത്യ മേനോൻ പതിവ് പോലെ രണ്ടാം നായികാ റോളിന് തന്നെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്ന് ഒന്നുകൂടി ഉറപ്പിച്ചു.

വളരെ നല്ല സംഗീതവും പശ്ചാത്തല സംഗീതവും. പക്ഷെ റെക്കോർഡിങ്ങിൽ ഒരു ''അനിരുദ്ധ് ടച്'' ഉണ്ടോ എന്നൊരു സംശയം. ചെവിക്കല്ലടിച്ച് പോകുന്ന തരത്തിലുള്ള ''ഒച്ചയായിരുന്നു'' പശ്ചാത്തല സംഗീതത്തിന്. ചിലപ്പോൾ തീയേറ്ററിന്റെ വാസ്തു ദോഷവുമാകാം...

നിലവാരമുള്ളതും മാസ് ചേരുവകളുള്ളതുമായ ആക്ഷൻ സീനുകളും ഛായാഗ്രഹണവും. എല്ലാം കൂടി കാശ് മുതലാകുന്ന ഒരു നല്ല തമിഴ് എന്റർടൈനറാണ് ഇരുമുഗൻ......

റേറ്റിങ് 3.75/ 5 (തമിഴ് എന്റർടൈനർ വിഭാഗം)About The Author
Default avatar a2e9a80c6340f878ad8fd7bb8c610c8fa397e03b2063d2a79f8e2958749015aa

YOU MAY ALSO READ THESE :

Iru Mugan - Kerala Theater List Iru Mugan is a 2016 Indian Tamil mystery thriller film written and directed by Anand Shankar. The film features Vikram, Nayantara and Nithya Menen in the lead roles.... Read more
Director Anand Shankar returns with his next, the action-packed ‘Iru Mugan’ starring Vikram, Nayanthara, & Nithya Menen in lead roles. Written & Directed by Anand Shankara Harris Jayaraj MusicalPro... Read more
Iru Mugan - Full Audio SongsCheck out the theme 'Face Off from the movie Iru MuganSong Name - Face OffMovie - Iru MuganSinger - Maria Roe VincentMusic - Harris JayarajDirector - Anand ShankarStarri... Read more
Catch the glimpse of Iru Mugan trailer starring Vikram, Nayanthara, Nithya Menen, Written & Directed by Anand Shankar & music by Harris Jayaraj. Produced by - Shibu ThameensDOP - R D RajasekarEdito... Read more
Sway to the breezy blues of Harris Jayaraj's 'Halena' from the Chiyaan Vikram starrer 'Iru Mugan'. Official song from August 2ndWritten & Directed by Anand Shankara Harris Jayaraj MusicalProduced b... Read more
Iru Mugan is an upcoming Indian Tamil mystery thriller film written and directed by Anand Shankar. The film features Vikram, Nayantara and Nithya Menen in the lead roles. Having gone through severa... Read more