രക്ഷാധികാരി ബൈജു !

Dp foo7789420180326 12044 19mxf4j By Navaneeth  |  over 3 years ago

രക്ഷാധികാരി ബൈജു

  1. നാടൻ സിനിമ 
  2. ക്ലിഷേകൾ ഇല്ല ( ഉണ്ടാക്കാൻ ഇഷ്ടംപോലെ സ്കോപ്പ് ഉണ്ടായിട്ടും അത് ചെയ്യാതിരുന്ന രഞ്ജൻ പ്രമോദിന് നന്ദി)
  3. സിറ്റുവേഷണൽ കൊമെടികൾ ഒരുപാട് ഉണ്ട് സിനിമയിൽ. കുത്തികയറ്റിയ തമാശകളായി തോന്നിയില്ല മിക്കതും എന്നതാണ് കാര്യം . ഹരീഷ് പെരുമന അയാളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കാഴ്ച വെച്ച വ്യത്യസ്തമായ പ്രകടനം അഭിനന്ദനം അർഹിക്കുന്നു 
  4. ദീപക് പറമ്പൊൾ - നന്നായി. ഒരുപ്പാട് കാരക്ടേഴ്‌സ് ഉള്ള ഈ സിനിമയിൽ ദീപകിന്റെ പ്രകടനം മികച്ചതായിരുന്നു
  5. ബിജു മേനോൻ - അജു വര്ഗീസ് കോമ്പിനേഷൻ മറ്റൊരു വെള്ളിമൂങ്ങ ആവാതെ കൊണ്ടുപോകുന്നതിൽ സംവിധായകൻ വിജയിച്ചു 
  6. പാട്ടുകൾ ഒന്നും കൃത്യമായി ഏറ്റില്ല എന്ന് തോന്നി
  7. സിനിമയുടെ നീളത്തെ കുറിച്ച് ചർച്ചകൾ വന്നുകഴിഞ്ഞതാണ്. അതിനു പിന്തുണച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നു. കുറച്ചു ചുരുക്കാമായിരുന്നു എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. ദിലീഷ് പോത്തന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും, സിനിമയുടെ നീളം കൂട്ടുന്നതിൽ ആ സീനുകൾക്ക് നല്ലപങ്കുള്ളതായി തോന്നി.
  8. ബിജു മേനോൻ :) - സിനിമയുടെ ടൈറ്റിൽ പറയുമ്പോലെ മൂപര് തന്നെയാണ് ഈ സിനിമയുടെ രക്ഷാധികാരി
  9. ഈ സിനിമ ഒരിക്കലും മിസ് ചെയ്യരുത് എന്നൊന്നും പറയുന്നില്ല. പക്ഷെ കണ്ടാൽ കുറച്ചു സമയം സന്തോഷിക്കാം (ഒരൽപം ബോറടിചാലും തെറ്റുപറയാൻ പറ്റില്ല, എന്നാലും സന്തോഷിക്കും, തീർച്ച )About The Author
Dp foo7789420180326 12044 19mxf4j

YOU MAY ALSO READ THESE :

A comedy film directed by Ranjan Pramod, starring Aju Varghese, Biju Menon and Hannah Reji Koshy in the lead roles.Cast: Aju Varghese, Biju Menon, Hannah Reji KoshyCrew: Ranjan Pramod (Director), P... Read more
Review of Biju Menon's latest film Rakshadhikari Baiju Oppu.Rakshadhikari Baiju Oppu is a 2017 Malayalam movie written and directed by Ranjan Pramod, starring Biju Menon and Aju Varghese in the lea... Read more
Watch "Aakasham panthaluketti" Rakshadhikari Baiju Oppu official Video song. Staring Biju Menon & Hannah Reji Koshy in the lead roles.Music by BijibalSung By Sudeep KumarLyrics By HarinarayananRaks... Read more
Rakshadhikari Baiju Oppu is an upcoming Malayalam movie written and directed by Ranjan Pramod, starring Biju Menon and Aju Varghese in the lead roles. The movie is Produced by 100th Monkey Movies. ... Read more
Rakshadhikari Baiju Oppu is an upcoming Malayalam movie written and directed by Ranjan Pramod, starring Biju Menon and Aju Varghese in the lead roles. The movie is Produced by 100th Monkey Movies. ... Read more
Watch Upcoming malayalam movie Rakshadikari Baiju Oppu First Look Motion Poster Biju Menon & Aju Varghees in the lead roles This movie written and directed by Ranjan Pramod Ranjan Pramod .The movie... Read more